ഇന്ത്യ-പാക് അതിർത്തിയിലെ ദുർബലമായ സ്ഥലങ്ങൾ മാപ്പ് ചെയ്യുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) തയ്യാറാക്കിയിട്ടുണ്ടെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) . അതിന് പുറമെ ഡ്രോണുകളുടെ നീക്കവും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കടത്തലും ഇതിലൂടെ പരിശോധിക്കാൻ കഴിയും.
ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണുകളുടെ നീക്കം ബിഎസ്‌എഫ് നിരീക്ഷിച്ചു വരികയാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 95 ഡ്രോണുകൾ വെടിവച്ചിട്ടതായും ചണ്ഡീഗഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബിഎസ്‌എഫ് വെസ്റ്റേൺ കമാൻഡ് പ്രത്യേക ഡിജി യോഗേഷ് ബഹാദൂർ ഖുറാനിയ പറഞ്ഞു.
“മൊത്തം 95 ഡ്രോണുകളിൽ ഭൂരിഭാഗവും അതിർത്തിയുടെ പഞ്ചാബ് ഭാഗത്താണ് വെടിവച്ചിട്ടത്. ചിലത് രാജസ്ഥാനിലെ ഗംഗനാർ മേഖലയിലാണ്, ഡ്രോൺ ഭീഷണി നേരിടാൻ ബിഎസ്എഫ് ഒരു എസ്ഒപി തയ്യാറാക്കിയിട്ടുണ്ട്”- ഖുറാനിയ പറഞ്ഞു. മയക്കുമരുന്നും ആയുധങ്ങളും കടത്താൻ സാമൂഹിക വിരുദ്ധർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പഞ്ചാബിലെയും ജമ്മു കശ്മീരിലെയും കള്ളക്കടത്തുകാർ തമ്മിൽ അന്തർ ജില്ലാ, അന്തർ സംസ്ഥാന ബന്ധങ്ങൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ ചലനം പരിശോധിക്കാൻ ഞങ്ങൾ ഒരു എസ്ഒപി വികസിപ്പിച്ചിട്ടുണ്ട്. ഡ്രോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിശീലനം ബിഎസ്എഫ് ജവാൻമാർക്ക് നൽകിയിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു. മൂന്ന് മുതൽ അഞ്ച് കിലോഗ്രാം വരെ പേലോഡ് കൊണ്ടുപോകാൻ കഴിയുന്ന ഹെവി ലിഫ്റ്റ് ഡ്രോണുകളാണ് കള്ളക്കടത്തുകാര് നേരത്തെ ഉപയോഗിച്ചിരുന്നത്.
എന്നാൽ 400 മുതൽ 500 ഗ്രാം വരെ പേലോഡ് ശേഷിയുള്ള ചെറിയ ഡ്രോണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറിയ ഡ്രോണുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കാം, എന്നാൽ ഏത് ഭീഷണിയും നേരിടാൻ ബിഎസ്എഫ് തയ്യാറാണ്,” യോഗേഷ് ബഹാദൂർ ഖുറാനിയ പറഞ്ഞു.
അതിർത്തി പ്രദേശത്തെ മാപ്പിംഗ്
അതിർത്തിയിലെ ദുർബലമായ സ്ഥലങ്ങൾ മാപ്പ് ചെയ്യാൻ ബിഎസ്‌എഫിന് കഴിഞ്ഞത് പോലീസിന്റെ സഹായത്തോടെയാണെന്ന് പഞ്ചാബ് പോലീസിന്റെ ഭരണത്തെ പ്രശംസിച്ചുകൊണ്ട് സ്‌പെഷ്യൽ ഡിജി ബിഎസ്‌എഫ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രദേശങ്ങൾ പട്ടികപ്പെടുത്തിയ ശേഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും 2024 മാർച്ച് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെൻസിങ് ഏരിയ വർധിപ്പിക്കാനുള്ള നിർദേശവും പരിഗണനയിലുണ്ടെന്നും സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാര നടപടികളും പൂർത്തിയാക്കിയ ശേഷം ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞങ്ങൾ ഇതിനകം ഈ മേഖലകളിൽ നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഏതെങ്കിലും പ്രവർത്തനം പരിശോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കുന്നു,” ഖുറാനിയ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ അനധികൃത ഖനനം നിർത്തിയതായി ബിഎസ്എഫ് ഡിജി പറഞ്ഞു.