‘സിങ്കം എഗെയ്ൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അജയ് ദേവ്ഗണിന്‍റെ കണ്ണിന് പരിക്ക്.

0
53

മുംബൈ: രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിങ്കം എഗെയ്ൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം അജയ് ദേവ്ഗണിന്‍റെ കണ്ണിന് പരിക്കേറ്റു.കഴിഞ്ഞയാഴ്ച മുംബൈയിൽ ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് ഇടത് കണ്ണിന് പരിക്കേറ്റത്. അജയിനെ ഉടൻ തന്നെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചെന്നാണ് വിവരം.

മിഡ് ഡേയുടെ റിപ്പോർട്ട് അനുസരിച്ച് അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും മുംബൈയിലെ വൈൽ പാർലെയിലെ ഗോൾഡൻ ടുബാക്കോ ഫാക്ടറിയില്‍ വച്ച് ‘സിങ്കം എഗെയ്ൻ’ ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ സീക്വന്‍സ് ചിത്രീകരിക്കവെയാണ് നവംബർ 30 നടന്റെ കണ്ണിന് പരിക്കേറ്റത്.

“രോഹിത് ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ഒരു സ്റ്റണ്ട് ആര്‍ടിസ്റ്റിന്‍റെ പഞ്ച് തെറ്റി അജയ് ദേവഗണിന്‍റെ മുഖത്ത് കൊണ്ടു. ഇത് കണ്ണിന് തന്നെയാണ് കൊണ്ടത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി അജയിയെ പരിശോധിച്ചു. പരിക്ക് വലിയ പ്രശ്നമില്ലാത്തതിനാല്‍ അജയ് ദേവഗണ്‍ കുറച്ച് വിശ്രമിച്ച ശേഷം അന്ന് തന്നെ ആ സംഘടന രംഗം തീര്‍ത്തു” -സിനിമയുടെ അടുത്ത വൃത്തം മിഡ് ഡേയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here