കൊല്ലം: ഇസ്രായേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് സ്വത്വയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കോടാലി മുക്കിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദു വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതായും കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതുമാണ് ഇവർ കണ്ടത്.
തുടർന്ന് ഇവർ അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വായേയും ഭർത്താവിനെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.