ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു.

0
67

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമല ദർശനത്തിനിടെ പാമ്പ് കടിയേറ്റിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here