ലോട്ടറി വിൽപ്പനക്കാരിയോട് അതിക്രമം: നഗരസഭാ സെക്രട്ടറിക്കെതിരെ കേസ്.

0
161

ആലപ്പുഴയിൽ ലോട്ടറി വിൽപ്പനക്കാരിയോട് അതിക്രമം നടത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ കേസെടുത്തു. നഗരസഭാ സെക്രട്ടറി സുഗധകുമാറിനെതിരെയാണ് ചെങ്ങന്നൂർ പൊലീസ് കേസെടുത്തത്. തിരുവല്ല കടപ്ര പുത്തൻപറമ്പിൽ റജീന ഫ്രാൻസിസിസിന് (42) നേരെയായിരുന്നു അതിക്രമം.

ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചെങ്ങന്നൂർ മുനിസിപ്പൽ ഓഫീസിന് മുൻവശമുള്ള റോഡിൽ ലോട്ടറി കച്ചവടം ചെയ്യുകയായിരുന്ന റജീനയെ പ്രതി അസഭ്യം വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. വലതു കൈപ്പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം കൈയിലിരുന്ന പണവും ലോട്ടറികളും തട്ടിയെടുത്തെന്നും ആരോപണം.

ചെങ്ങന്നൂർ മുനിസിപ്പൽ ഓഫീസിന് മുൻവശമുള്ള റോഡ് സൈഡിൽ ലോട്ടറി കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി ഉന്നയിക്കുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here