ഡൽഹിയിൽ ആശ്വാസ മഴ; വായു ഗുണനിലവാരത്തിൽ പുരോഗതി.

0
74

തലസ്ഥാന നഗരത്തിന് ആശ്വാസമായി രാത്രി മഴ. ഇന്നലെ ഡൽഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ പെയ്‌ത മഴ വായു ഗുണനിലവാരം മെച്ചപ്പെടാൻ കാരണമായി. കർത്തവ്യ പാത, ഐടിഒ, ഡൽഹി-നോയിഡ അതിർത്തി എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണുന്ന മിതമായ രീതിയിൽ പെയ്‌ത മഴ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി.

ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു, 85 പോയിന്റാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാൻ നവംബർ 20-21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ഒത്തുപോകുന്നതാണ് ഈ അപ്രതീക്ഷിത സംഭവവികാസം.

മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ ഡൽഹി സർക്കാർ മന്ത്രിമാരെയും രംഗത്തിറക്കിയിട്ടുണ്ട്.

കൂടുതൽ മഴയ്ക്ക് സാധ്യത 

ഡൽഹി-എൻ‌സി‌ആറിലും, മറ്റ് പരിസര പ്രദേശങ്ങളിലും ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. “രാവിലെ ഭാഗികമായി മേഘാവൃതമായ ആകാശവും മൂടൽമഞ്ഞുമുണ്ട്. ഒന്നിലധികം ഇടങ്ങളിൽ വളരെ ചെറിയ മഴ / ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്,” ഡൽഹി റീജിയണൽ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ആർഎംസി) അറിയിച്ചു. ഇവിടെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here