അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി യുഎഇ.

0
85

വിമാനത്താവളം സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്യും. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേര് നിലവില്‍ വരും.

അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ അത്യാധുനിക ടെര്‍മിനലായ ‘ടെര്‍മിനല്‍ എ’- ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എ ഇ പ്രസിഡന്റ് പുനര്‍നാമകരണം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ടെര്‍മിനല്‍ എയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അബുദാബി കിരീടാവകാശിയും, അബുദാബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒക്ടോബര്‍ 31-ന് ടെര്‍മിനല്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നറിയപ്പെട്ടിരുന്ന ‘ടെര്‍മിനല്‍ എ’ 742,000 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്-അപ്പ് ഏരിയ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here