മുംബൈ: അധ്യാപന പഠനരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാന്‍ മുംബൈയില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിട്ട് അംബാനി കുടുബം. നിത മുകേഷ് അംബാനി ജൂനിയര്‍ സ്‌കൂള്‍ (NMAJS) എന്നഈ സ്ഥാപനം മുംബൈയില്‍ നവംബര്‍ 1ന് ഉദ്ഘാടനം ചെയ്തു.
അത്യാധുനിക ക്യാംപസാണ് ഈ സ്‌കൂളിന്റെ പ്രത്യേകത. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (DAIS) ക്യാംപസിനോട് ചേര്‍ന്നാണ് പുതിയ സ്‌കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. 2003ലാണ് DAIS സ്ഥാപിച്ചത്. 20 വര്‍ഷത്തിനുള്ളില്‍ തന്നെ ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാകാന്‍ ഈ സ്ഥാപനത്തിന് കഴിയുകയും ചെയ്തു.
” DAIS ഒരു സന്തോഷം നിറഞ്ഞ സ്ഥാപനമായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അധ്യാപനവും പഠനവും വളരെ ആനന്ദകരമായ പ്രക്രിയയായിരിക്കണമെന്ന് ആഗ്രഹിച്ചു. രണ്ട് പതിറ്റാണ്ടിനുള്ളില്‍ ആ മാറ്റം ആയിരക്കണക്കിന് കുട്ടികളിലും കുടുംബങ്ങളിലും സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിബദ്ധതോടെ പുതിയൊരു പഠന ക്ഷേത്രം കൂടി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. എന്‍എംഎജെഎസ്- മുംബൈ നഗരത്തിനും രാജ്യത്തിനും സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു,” സ്കൂളിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
സ്ഥാപനത്തിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ഇഷ അംബാനിയും ചടങ്ങില്‍ പങ്കെടുത്തു.
” എന്റെ അമ്മയാണ് എന്റെ റോള്‍ മോഡല്‍. ഇന്ത്യന്‍ ആത്മാവും ഹൃദയവും മനസ്സുമുള്ള ഒരു അന്താരാഷ്ട്ര സ്‌കൂളായി DAIS നെ രൂപപ്പെടുത്തിയെടുത്തു. ഇന്ത്യയുടെ വിദ്യാഭ്യാസത്തെ നല്ല രീതിയില്‍ മാറ്റിമറിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. ഈ സ്ഥാപനത്തിന്റെ അടിസ്ഥാന തത്വത്തിലധിഷ്ടിതമായി 21-ാം നൂറ്റാണ്ടിന്റെ കഴിവുകള്‍ കൂടി പരിഗണിച്ച് ആണ് ഞങ്ങള്‍ NMAJS നിര്‍മ്മിച്ചിരിക്കുന്നത്,” ഇഷ അംബാനി പറഞ്ഞു.
തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ NMAJS ന്റെ വാസ്തു പൂജയും നടത്തി.
ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളായ പെര്‍കിന്‍സ് & വില്‍ ആണ് NMAJS ക്യാംപസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക ക്യാംപസുകള്‍ നിര്‍മ്മിച്ച ലെയ്ടണ്‍ ആണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
ഏതൊരു സ്‌കൂളിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ NMAJSന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ശിശുസൗഹാര്‍ദ്ദ അന്തരീക്ഷമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. 21-ാം നൂറ്റാണ്ടിന് ആവശ്യമായ കഴിവും മൂല്യങ്ങളും ഉപയോഗിച്ച് ഭാവി തലമുറയെ വിഭാവനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക.