മലപ്പുറം: മലപ്പുറത്ത് പനിബാധിച്ചു മരിച്ച പതിനൊന്ന് വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്.
മരണ ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. കുട്ടിയുടെ ആറ് ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ഇവർ ചികിത്സയിലാണ്.