സിംഗപുർ: സമാജ്വാദി പാർട്ടി മുൻ നേതാവും രാജ്യസഭാ എംപിയുമായ അമർ സിംഗ് (64) അന്തരിച്ചു. സിംഗപുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏതാനും മാസങ്ങളായി അമർ സിംഗ് വൃക്ക സംബന്ധമായ അസുഖത്തിന് സിംഗപുരിൽ ചികിത്സയിലായിരുന്നു.