തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
71

തൃശൂർ: ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശക്തൻ കൊവിഡ് പരിശേധിച്ചവരുടെ എണ്ണം 15 ആയി. നിലവിലെ സാഹചര്യത്തിൽ ശക്തൻ തമ്പുരാൻ മാർക്കറ്റ് കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

മാർക്കറ്റിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്കും ഒരു ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ശേഷം 29 -ാം തീയതി നടത്തിയ ആന്റീജൻ പരിശോധനയിൽ ഒരു കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 30-ാം തീയതി നടത്തിയ പരിശോധനയിൽ 8 പേർക്കും 31-ാം തീയതി 4 പേർക്കുമാണ് മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here