കാർഷിക സർവകലാശാലയിൽ തസ്തിക വെട്ടിച്ചുരുക്കാൻ നീക്കം പുറത്തുവന്നതിന് ജീവനക്കാർക്കെതിരെ പ്രതികാര നടപടി.

0
53

സാമ്പത്തിക പ്രതിസന്ധിക്കിടെ കാർഷിക സർവകലാശാലയിൽ തസ്തിക വെട്ടിച്ചുരുക്കാൻ നീക്കം പുറത്തുവന്നതിന് പിന്നാലെ ജീവനക്കാർക്കെതിരെ പ്രതികാര നടപടി. ഓൺലൈനായി നടന്ന ഉന്നത തല യോഗത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സർവകലാശാല അഡ്മിനിസ്ട്രേറ്റീറ്റ് ഓഫീസർ എൻ.ആർ സാജൻ സസ്പെൻഡ് ചെയ്തു.

രജിസ്റ്റാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കാർഷിക സർവകലാശാലയുടെ ഭൂമി പണയപ്പെടുത്തി 40 കോടി രൂപ വായ്പ എടുക്കാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ തസ്തിക വെട്ടി ചുരുക്കാൻ ഉള്ള നീക്കം കഴിഞ്ഞദിവസം 24 പുറത്തുവിട്ടിരുന്നു. മാർച്ചിനുള്ളിൽ 100 പേരുടെ തസ്തിക വെട്ടിച്ചുരുക്കാൻ രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുടെ ഉന്നതല യോഗത്തിലാണ് വി സി ബി അശോക് നിർദ്ദേശിച്ചത്.

വി സിയുടെ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സൂം മീറ്റിങ്ങിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു എന്ന് കാട്ടി ജീവനക്കാരനെതിരെ നടപടി എടുക്കുന്നത്. കെ എ യു എംപ്ലോയ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് സാജൻ. നടപടിക്കെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളും രംഗത്ത് എത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനാണ് നീക്കം.

 

LEAVE A REPLY

Please enter your comment!
Please enter your name here