കേരളത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

0
71

കേരളത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്ന് മാത്രം 26പേര്‍ക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 13പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ അടച്ചു

എംജി യൂണിവേഴ്‌സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്‌സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായി. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here