മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച രണ്ട് മഹത് വ്യക്തികളായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. മഹാത്മാഗാന്ധി അഹിംസാത്മക പ്രതിഷേധം ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ, ഇന്ത്യയെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ മോദി വലിയ പങ്കുവഹിച്ചുവെന്നും പണ്ടോർ പറഞ്ഞു. ഇന്ത്യയുടെ ഐഡന്റിറ്റി വികസിപ്പിക്കാനും അതിനെ ഒരു ബ്രാൻഡാക്കി മാറ്റാനും മോദിക്ക് കഴിഞ്ഞുവെന്നും പണ്ടോർ പറഞ്ഞു.
ആഫ്രിക്കൻ യൂണിയനെ (എയു) ഗ്രൂപ്പ് ഓഫ് ട്വന്റിയിൽ ഉൾപ്പെടുത്തിയതിന് ഇന്ത്യൻ ജി 20 പ്രസിഡൻസിയെ ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഉക്രെയ്‌ൻ പ്രശ്‌നത്തിലെ ധാരണയെച്ചൊല്ലി ജി20 ചർച്ചക്കാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, ജി20 നേതാക്കൾ ഉച്ചകോടിയിൽ ഒത്തുചേരുകയും 100% സമവായത്തോടെ ഡൽഹി പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തു .
രണ്ട് ദിവസത്തെ ജി 20 ഉച്ചകോടി സമാപിക്കുന്നതിന് തൊട്ടുമുൻപ് അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് കൈമാറി.