കൊച്ചി: ഇത്തവണത്തെ വേനല്‍ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്.
ഓണത്തിന് മാത്രം 20 ശതമാനം അധിക വില്‍പ്പന നടന്നിട്ടുണ്ട്. ഇത്തവണ താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്‍പ്പന കൂടുതല്‍ നടന്നത്.കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ദിവസം ഒരു ലിറ്ററിന്റെ, ഏകദേശം 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്നാണ് കണക്ക്.
20 ലിറ്ററിന്റെ ജാറിനും ആവശ്യക്കാര്‍ കൂടുതലുണ്ട്. എറണാകുളം ജില്ലയിലാണ് ജാര്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വില്‍പ്പന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും 20 ലിറ്ററിന്റെ ജാര്‍ വലിയ തോതില്‍ വിറ്റുപോകുന്നുണ്ട്.