നോറ വൈറസ് ബാധ നിയന്ത്രണത്തില്‍

0
56

കൊച്ചി: കാക്കനാട്ട് സ്കൂള്‍ കുട്ടികളെ ബാധിച്ച നോറ വൈറസ് നിയന്ത്രണ വിധേയമായതായി ആരോഗ്യവകുപ്പ്. ചികിത്സയിലിരുന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

പുതുതായി ആരും ചികിത്സ തേടിയിട്ടില്ല. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ പടരാതിരിക്കാന്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ല ആരോഗ്യ വിഭാഗം ശക്തമാക്കിയിരുന്നു.

കാക്കനാട് സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണം പ്രകടമായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്ബിളും പോസിറ്റിവായി. മൂന്ന് കുട്ടികള്‍ ചികിത്സതേടുകയും ചെയ്തിരുന്നു.

ജില്ല ആരോഗ്യവകുപ്പില്‍നിന്നുള്ള സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചു. ക്ലാസുകള്‍ താല്‍ക്കാലികമായി അടച്ചിട്ട് ഓണ്‍ലൈനായി ബോധവത്കരണ ക്ലാസുകള്‍ നല്‍കി വരുകയാണ്. ശുചിമുറികളും ക്ലാസുകളും അണുമുക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരുകയാണെങ്കില്‍ ക്ലാസ് വെള്ളിയാഴ്ച പുനരാംരംഭിക്കും. നിരീക്ഷണം തുടരുന്നതായും ഡി.എം.ഒ ഡോ. എസ്. ശ്രീദേവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here