താജ് ഹോട്ടൽ തകർക്കാൻ രണ്ട് പാകിസ്ഥാൻ പൗരന്മാർ നഗരത്തിലെത്തുമെന്ന് കാണിച്ച് മുംബൈ പോലീസിന് ഭീഷണി സന്ദേശം. പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ കടൽ മാർഗം ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച് നഗരത്തിലെ പ്രധാന ഹോട്ടലായ താജിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. കൺട്രോൾ റൂമിലേക്ക് വിളിച്ചയാൾ മുകേഷ് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സന്ദേശമറിയിച്ചത്.
വിശദമായ അന്വേഷണത്തിൽ സാന്താക്രൂസിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നുള്ള 35 കാരനായ ജഗദംബ പ്രസാദ് സിംഗ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര് എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഹോട്ടലിന് സമാനമായ ഭീഷണി കോളുകൾ വന്നിട്ടുണ്ട്.