നയൻസ് ഇൻസ്റ്റയിൽ എത്തി; മക്കളുമായി മാസ് എൻട്രി നടത്തി കന്നി പോസ്റ്റ്.

0
114

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര ഇൻസ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 300K ഫോളോവേഴ്‌സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

സംവിധായകനും ഭർത്താവുമായ വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയൻതാരയ്ക്ക് എന്നാൽ നിരവധി ഫാൻപേജുകൾ ഉണ്ടായിരുന്നു. പലതിനും ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. അപ്പോഴെല്ലാം നയൻതാരയ്ക്ക് എന്തുകൊണ്ടാണ് സ്വന്തമായി ഇൻസ്റ്റ അക്കൗണ്ടില്ലാത്തതെന്ന് ആരാധകർ അത്ഭുതപ്പെട്ടിരുന്നു. നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഓണമാഘോഷിക്കുന്നതായിരുന്നു വിഗ്നേഷ് ശിവന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. ഇപ്പോഴിതാ നയൻതാരയുടെ വരവറിയിച്ച് വിഗ്നേഷ് ശിവൻ തന്നെ സ്‌റ്റോറി ഇട്ടിരിക്കുകയാണ്.

മക്കളായ ഉയിർ രുദ്രോണിൽ എൻ ശിവൻ, ഉലക് ദൈവഗ് എൻ ശിവൻ എന്നിവരെ എടുത്ത് കൊണ്ട് മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് നയൻതാരയുടെ ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്. ജയിലർ ബിജിഎമ്മിന്റെ അകമ്പടിയോടെയുള്ള ഈ പോസ്റ്റിട്ട് രണ്ട് മണിക്കൂറിനകം 2,37,013 പേരാണ് വിഡിയോ കണ്ടത്. പോസ്റ്റിന് താഴെ എന്റെ ജീവനുകൾക്ക് ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതമെന്ന് വിഗ്നേഷ് ശിവൻ കുറിച്ചു.

രാവിലെ ആരംഭിച്ച അക്കൗണ്ടിൽ ഉച്ചയ്ക്ക് ഒരു മണിയായപ്പോഴേക്കും 329K ഫോളോവേഴ്‌സായി. വെറും ്ഞ്ച് പേരെ മാത്രമേ നയൻതാര നിലവിൽ ഫോളോ ചെയ്യുന്നുള്ളു. ഭർത്താവും സംവിധായകനുമായ വിഗ്നേശ് ശിവൻ, ഇവരുടെ നിർമാണ കമ്പനിയായ ദ റൗഡി പിക്‌ചേഴ്‌സ്, സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഷാറുഖ് ഖാൻ, മിഷേൽ ഒബാമ എന്നിവരാണ് നയൻസ് ഫോളോ ചെയ്യുന്ന അഞ്ച് പേർ. വിഗ്നേശ് ശിവന് മൂന്ന് മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. 842 പേരെ വിഗ്നേശ് തിരിച്ച് ഫോളോ ചെയ്യുന്നുണ്ട്.

കന്നി പോസ്റ്റ് വൈറലായതിന് പിന്നാലെ ഷാറുഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ജവാന്റെ ട്രെയിലറും ഇൻസ്റ്റഗ്രാമിലൂടെ നയൻസ് പങ്കുവച്ചു. ചിത്രത്തിൽ ഷാറുഖിന്റെ നായികയായാണ് ബോളിവുഡിൽ നയൻസിന്റെ അരങ്ങേറ്റം. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര തന്നെയാണ് ഹിന്ദിയിൽ ഡബ് ചെയ്തിരിക്കുന്നതും. സെപ്റ്റംബർ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here