മുംബൈ ഇന്ത്യന്‍സിലേക്ക് വമ്പന്‍ തിരിച്ചുവരവുമായി ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗ. രാജസ്ഥാന്‍ റോയല്‍സ് വിട്ട താരം ബൗളിംഗ് പരിശീലകനായി മുംബൈയിലേക്ക് മടങ്ങിവരുന്നു. അടുത്ത ഐപിഎല്ലിന് മുമ്പായി മുംബൈ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ പങ്കുചേരും.
2021 വരെ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന മലിംഗ വിരമിച്ചതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് പരിശീലകനായി ആയാണ് പ്രവര്‍ത്തിച്ചത്. മുംബൈ ഇന്ത്യന്‍സില്‍ ഷെയ്ന്‍ ബോണ്ടിന് പകരക്കാരനായാണ് മലിംഗ എത്തുന്നത്. ബോണ്ട് 9 വര്‍ഷം മുംബൈയുടെ പേസ് ബൗളിംഗ് കോച്ചായിരുന്നു.
2018ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി മലിംഗ പ്രവര്‍ത്തിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് ട്വന്റി കിരീടവും മലിംഗ നേടിയിട്ടുണ്ട്. മുംബൈക്കായി 139 മത്സരങ്ങള്‍ കളിച്ച മലിംഗ 195 വിക്കറ്റുകള്‍ േനടി. ഇതില്‍ 170 എണ്ണം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലിലായിരുന്നു.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും ജോഫ്ര ആര്‍ച്ചറുമുള്ള മുംബൈ ഇന്ത്യന്‍സ് വളരെ പ്രതീക്ഷയോടെയാണ് മലിംഗയുടെ മടങ്ങിവരവ് കാണുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ റോയല്‍സില്‍ കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ പേസര്‍മാരെ മെരുക്കിയെടുത്തത് മലിംഗ ആയിരുന്നു.