കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയ്‌ക്കെതിരെ മധ്യപ്രദേശിലെ ഭരണകക്ഷി നേതാക്കൾ പരാതി നൽകിയതിന് ബി.ജെ.പിക്ക് തിരിച്ചടി നൽകി കോൺഗ്രസ്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധി ഇട്ട ട്വീറ്റിനെതിരെ ബിജെപി നേതാക്കൾ പരാതി നൽകിരുന്നു. സംസ്ഥാന സർക്കാർ 50 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. അതേസമയം ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രിയങ്ക വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
“വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം വ്യക്തമാണ്. പ്രത്യക്ഷമായ തോൽവിയിൽ ബിജെപി പ്രവർത്തകർ പരിഭ്രാന്തരും അസ്വസ്ഥരുമാണെന്ന് കോൺഗ്രസ് പറഞ്ഞു.
“അഴിമതി മറയ്ക്കാൻ ബിജെപി സർക്കാർ പ്രിയങ്കയ്ക്കെതിരെ 41 ജില്ലകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിജെപി സത്യത്തിനൊപ്പമാണെങ്കിൽ, പതിവുപോലെ പോലീസിന് പിന്നിൽ ഒളിച്ച് സത്യം അടിച്ചമർത്താൻ ശ്രമിക്കുന്നതിന് പകരം, ഇതിന് ഉത്തരം നൽകണമായിരുന്നു. കോൺഗ്രസ് ഇതിൽ ഭയപ്പെടുന്നില്ല, സത്യം വളരെ വേഗം പൊതുജനങ്ങൾക്ക് മുന്നിലെത്തും, ആളുകൾ നിങ്ങളോട് ക്ഷമിക്കില്ല.” കോൺഗ്രസ് എക്സിൽ കുറിച്ചു.