“എന്റെ ഗർഭപാത്രത്തിലല്ല, ഹൃദയത്തിലാണ് അവൾ ജനിച്ചത്; വളർത്തമ്മ പെറ്റമ്മയ്ക്കായി എഴുതിയ കത്ത്.

0
68

ഈ ലോകത്തിന്റെ പലകോണുകളിൽ നടക്കുന്ന വാർത്തകൾ ഞൊടിയിടയിലാണ് ഇന്ന് നമ്മൾ അറിയുന്നത്. ചിലത് നമുക്ക് സന്തോഷവും ചിലത് സങ്കടവും ചിലത് ഏറെ പ്രതീക്ഷയും നൽകുന്നതാണ്. ഇപ്പോൾ ഒരു വളർത്തമ്മ തന്റെ മകളുടെ പെറ്റമ്മയ്ക്കു എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. ആമി എന്ന യുവതിയാണ് കുറിപ്പ് പങ്കിട്ടത്.

“ആമി അവളുടെ 19-ാം ജന്മദിനത്തോട് അടുക്കുന്നു. അവൾ മെട്രിക്കുലേഷൻ പൂർത്തിയാക്കി. ഒപ്പം ഡ്രൈവിംഗ് ലൈസൻസും നേടി. അവൾ സുന്ദരിയും ധൈര്യശാലിയും കഴിവുള്ളവളുമായ ഒരു യുവതിയായി വളർന്നു. ഇപ്പോൾ അവൾ കൂടുതൽ സ്വതന്ത്രയാകുന്നു. ഒരുപക്ഷെ എപ്പോഴെങ്കിലും അവൾ നിങ്ങളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചാൽ, ഈ 19 വർഷമായി ഞാൻ നിങ്ങളെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും നിങ്ങൾക്കായി നിരവധി പ്രാർത്ഥനകൾ നടത്തിയിട്ടുണ്ടെന്നും നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

ആമിയുടെ മാതാപിതാക്കൾ ആദ്യം ഒരു ആൺകുട്ടിയെയാണ് ദത്തെടുത്തിരുന്നത്. ആ കുഞ്ഞിന് അവർ ടിം എന്ന് പേരിട്ടു. ടിമ്മിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ ആമിയെ ദത്തെടുത്തു. “കുഞ്ഞിൽ നിന്നുള്ള വേർപിരിയലിൽ നിങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ചും അവളെ ദത്ത് നൽകാൻ നിങ്ങൾ എടുത്ത നിസ്വാർത്ഥ തീരുമാനത്തെക്കുറിച്ചും ഞാൻ എപ്പോഴും ബോധവാനായിരിക്കും. ഡെറക്കിനും എനിക്കും അവൾ അവിശ്വസനീയമായ അഭിമാനവും സന്തോഷവും നൽകിയതിന് നിങ്ങളോട് എല്ലായ്പ്പോഴും ഞാൻ കടപ്പെട്ടിരിക്കും” എന്നും അവർ കത്തിൽ കുറിച്ചു.

“എന്റെ ദത്തെടുക്കൽ രേഖകൾ കണ്ടെത്തി. അതിൽ എന്റെ അമ്മ എന്റെ പെറ്റമ്മയ്ക്കു അയച്ച കത്ത് ആണിത്. എന്ന അടികുറിപ്പോടെ അമ്മയ്ക്കും സഹോദരനുമൊപ്പം കുട്ടിക്കാലം മുതലുള്ള ഫോട്ടോയും ചേർത്താണ് ആമി ഇത് പങ്കുവെച്ചത്. “ഞാൻ എന്റെ അമ്മയെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് കരുതുന്നു. കുട്ടിക്കാലത്ത് അവൾ എന്നോട് പറയുമായിരുന്നു, ‘എന്റെ ഗർഭപാത്രത്തിലല്ല, എന്റെ ഹൃദയത്തിലാണ് നീ ജനിച്ചത്’ എന്ന്. അവർ എനിക്ക് യഥാർത്ഥത്തിൽ ഒരു മാലാഖയാണ് എന്നും ആമി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here