യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണം; കത്ത് നല്‍കി കെപിസിസി.

0
65

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കത്ത് നല്‍കി. തെരഞ്ഞെടുപ്പ് മാറ്റണമെന്ന് യൂത്ത് കോണ്‍ഗരസ് സംസ്ഥാന കമ്മിറ്റിയും പ്രമേയം പാസാക്കി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ സ്റ്റേ ഇന്നലെയാണ് നീക്കിയത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ഹര്‍ജിയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ ഹര്‍ജിക്കാരന്‍ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി രംഗത്തെത്തുന്നത്.

പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ് വടേരിയുടെ പരാതിയെ തുടര്‍ന്നാണ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here