ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന 17കാരി മരിച്ചു.

0
88

ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ആന്‍ മരിയ ജോയിയാണ് മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.

ഇരട്ടയാര്‍ സ്വദേശികളായ ജോയിയുടെയും ഷൈനിയുടെയും മകളാണ് ആന്‍ മരിയ. ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അമ്മയ്‌ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ആന്‍ മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ നാല് മണിക്കൂര്‍ സമയം വേണമെന്നത് വെല്ലുവിളിയായെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍ നിര്‍ണായകമായി. നാട് മുഴുവന്‍ ഒറ്റക്കെട്ടായി നിന്നതോടെ ഈ ദൂരം രണ്ടര മണിക്കൂറില്‍ ആംബുലന്‍സ് താണ്ടി. ഇതിന് പിന്നാലെ ജൂലൈയില്‍ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാടിന്റെ കാത്തിരിപ്പ് വിഫലമാക്കി ആന്‍ മരിയ വിടവാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here