”നെഹ്‌റു ട്രോഫി വള്ളംകളി ലോഗോ”; വിധി നിർണയത്തിനെതിരെ വ്യാപക ട്രോളുകളും വിമർശനവും.

0
79

നെഹ്‌റു ട്രോഫി വള്ളംകളി ലോഗോയുടെ വിധി നിർണയത്തിനെതിരെ വ്യാപക ട്രോളുകളും വിമർശനവും. മികച്ച എന്ററികൾ തഴയപ്പെട്ടു എന്ന ആരോപണമാണ് ഉയരുന്നത്.500ൽ പരം എന്ററികളിൽ നിന്നുമാണ് ഭാഗ്യശാലിയെ തെരെഞ്ഞെടുത്തത്. 2016ലെ വള്ളത്തിന് മുകളിൽ തുഴയുമായി നിൽക്കുന്ന ആനകുട്ടിയുടെ ചിഹ്നം ചെറിയ മാറ്റങ്ങൾ വരുത്തിയാണ് 2023ലും അവതരിപ്പിച്ചുവെന്നാണ് പരിഹാസം.

2014 മുതലുള്ള ഭാഗ്യ ചിഹ്നങ്ങളെല്ലാം വള്ളം കളിയുമായി ബന്ധപ്പെട്ടതോ കലാമൂല്യമുള്ളതോ അല്ല എന്ന വിമർശനവുമുണ്ട്.വള്ളംകളി ലോകശ്രദ്ധ ആകർഷിച്ചിട്ടും ഭാഗ്യചിഹ്നത്തിന് വേണ്ടത്ര നിലവാരമില്ല എന്ന വിമർശനമാണ് വള്ളംകളി പ്രേമികൾക്കും കലാകാരന്മാർക്കും ഉള്ളത്. ഭാഗ്യ ചിഹ്നത്തിനോ സംഘടനത്തിനോ പുതിയ കാലത്തിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടില്ല എന്നാണ് വിമർശനം.

ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍  കെ. തോമസ് എം.എല്‍.എയും സിനിമ- സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിര്‍വഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 250-ഓളം എന്‍ട്രികളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here