ബെംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

0
84

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും 2017ലെ കൊലപാതകക്കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ ചില ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് പേര്‍ക്കായി സിസിബിയും തിരച്ചില്‍ നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here