ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന് തിങ്കളാഴ്ച രാവിലെ തീപിടിച്ചു. റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് ട്രെയിൻ പുറപ്പെട്ടപ്പോഴാണ് കോച്ചിന് തീപിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
കുർവായ് കെതോറ സ്റ്റേഷനിലെ വന്ദേ ഭാരത് എക്‌സ്പ്രസിലെ ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.
മധ്യപ്രദേശിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്. 7 മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റർ ദൂരം താണ്ടുന്ന ട്രെയിൻ ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും പ്രവർത്തിക്കും.