ചില സിനിമകള്‍ എത്ര തവണ കണ്ടാലും മതിവരില്ലെന്ന് പറയാറില്ലേ. അത്തരം സിനിമകള്‍ തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയാതെ പോയ പുതിയ തലമുറയില്‍ ഉള്ള പ്രേക്ഷകര്‍ക്ക് അതിനുള്ള അവസരമാണ് ഇത്തരം സിനിമകളുടെ റീ റീലീസ്. രജനികാന്തിന്‍റെയും കമല്‍ഹാസന്‍റെയും ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തില്‍ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ വരെ ഇപ്പോള്‍ റീ റിലീസ് ചെയ്യാറുണ്ട്.
രജനികാന്തിന്‍റെ ബാഷയും വിജയുടെ പോക്കിരിയും മോഹന്‍ലാലിന്‍റെ സ്ഫടികവും റീ റിലീസ് ചെയ്ത് വന്‍ കളക്ഷന്‍ നേടിയതിന് പിന്നാലെ കമല്‍ഹാസന്‍റെ വേട്ടയാട് വിളയാടും അടുത്തിടെ റീ റീലീസ് ചെയ്തിരിക്കുകയാണ്.
ഇപ്പോഴിതാ സൂര്യ നായകനായി ദക്ഷിണേന്ത്യ മുഴുവനും ചര്‍ച്ചയായ വാരണം ആയിരം സിനിമ 15 വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ റിലീസ് ചെയ്ത സിനിമയുടെ തെലുങ്ക് പതിപ്പാണ് റീ റീലീസ് ചെയ്യുന്നത്. സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്ന പേരില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ഇന്ത്യയ്ക്ക് പുറമെ യുഎസിലും റിലീസ് ചെയ്യും. ജൂലൈ 19ന് യുഎസിലും 21ന് ഇന്ത്യയിലും ചിത്രം പ്രദര്‍ശിപ്പിക്കും.
സൂര്യ ഡബിള്‍ റോളില്‍ എത്തിയ ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്‍റിക് ഫീല്‍ ഗുഡ് ചിത്രമാണ്. വ്യത്യസ്ത പ്രായത്തിലുള്ള സൂര്യയുടെ സിനിമയിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.പുതിയ പേരിലെത്തുന്ന വാരണം ആയിരത്തിന്‍റെ തെലുങ്ക് പതിപ്പിന് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.