തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില നിശ്ചലം. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇതോടെ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്നും സ്വര്‍ണവില ഉള്ളത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ദ്ധിച്ചത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
നിലവില്‍, ഡോളര്‍ മൂല്യം ഇടിഞ്ഞതും, യുഎസ് ബോണ്ട് വരുമാനം കുറഞ്ഞതും സ്വര്‍ണവില കൂടാൻ കാരണമായിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,960.77 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്.
ഒരു ഗ്രാം വെള്ളിക്ക് 75.60 രൂപയാണ് നിരക്ക്. 8 ഗ്രാം വെള്ളിക്ക് 604.80 രൂപയും, 10 ഗ്രാം വെള്ളിക്ക് 756 രൂപയുമാണ് ഇന്നത്തെ വില നിലവാരം. അതേസമയം, ഒരു കിലോ വെള്ളിക്ക് 75,600 രൂപയാണ് വില.