ആറ്റ്‌ലി കുമാർ സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ജവാന്റെ പ്രിവ്യൂ ഷോയുടെ ഡേറ്റ് പുറത്ത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ജവാന്റെ പ്രിവ്യൂ ഷോ നാളെ നടക്കും. 10 30നാണ് നടക്കുക. സെപ്തംബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പഠാന് ശേഷം റിലീസിനെത്തുന്ന ഷാരൂഖ് ചിത്രമാണിത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. പഠാനു ശേഷമെത്തുന്ന ഷാരുഖ് ചിത്രമാണ് ജവാൻ. ഞാൻ പുണ്യമോ പാപമോ , ഞാൻ നിങ്ങളുടേത് കൂടിയാണ് എന്ന ടൈറ്റിലോടെയാണ് ഷാരൂഖ്ഖാൻ പ്രിവ്യൂഷോ തീയതി ട്വിറ്ററിൽ പങ്കുവെച്ചത്. വിജയ് സേതുപതി, ആറ്റ്‌ലീ, അനിരുദ്ധ് ഉൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം, തമിഴിലെയും ഹിന്ദിയിലെയും ഒരുപിടി താരങ്ങൾക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാവും സേതുപതി അഭിനയിക്കുക എന്നാണ് സൂചന. ഇതിന് പുറമെ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിൽ ദളപതി വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.