യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല.

0
82

ക്‌നോ | ഉത്തര്‍ പ്രദേശിലെ കൗശംബിയില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് യുവാവിനെ വധിച്ചു. ഗുഫ്‌റാന്‍ എന്ന യുവാവിനെയാണ് വധിച്ചത്.

ഇയാള്‍ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് പറഞ്ഞു.ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഏറ്റുമുട്ടലുണ്ടായത്. യു പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) കൗശംബി ജില്ലയില്‍ റെയ്ഡ് നടത്തുകയും ഗുഫ്‌റാന്‍ വെടിവെക്കുകയുമായിരുന്നു. ഇതോടെയാണ് തിരിച്ച്‌ വെടിവെച്ചതെന്നും ഇതില്‍ ഗുഫ്‌റാന് പരുക്കേറ്റെന്നും പോലീസ് പറഞ്ഞു.

പരുക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. പ്രതാപ്ഗഢില്‍ കൊലപാതകം, വധശ്രമം, കവര്‍ച്ച അടക്കം 13 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇയാളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here