എൻഎസ്എസിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. വിദ്യാഭ്യാസ സ്ത്രീ ശാക്തീകരണ മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ജെ പി നദ്ദ പറഞ്ഞു. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി സ്മാരകം സന്ദർശിക്കുകയായിരുന്നു ജെ പി നദ്ദ.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു മുഴം മുൻപേ തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി. അതിനു മുന്നോടിയായാണ് ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ദേശീയ അധ്യക്ഷൻ ജെപി നദ എത്തിയത്.
ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങൾക്ക് കൂടി ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വളരെ നേരത്തെ പ്രചരണം ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം. ദേശീയ നേതാക്കളെ കേരളത്തിലേക്ക് എത്തിച്ചാവും പ്രചരണം.