പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച കുപ്‌വാരയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു. ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്. കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്.
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽയിൽ നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുകയായിരുന്നുവെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. ജൂൺ 16ന് കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു.