മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി (Dilee- Rafi movie) ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്റെ’ (Voice of Sathyanathan) സെക്കന്റ് ടീസർ പുറത്തിറങ്ങി. അതോടൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടു. ചിത്രം ജൂലൈ 14ന് തിയെറ്ററുകളിലെത്തും. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ആദ്യ ടീസറിലും ഒരുപാട് പുതുമകൾ നിറച്ചുകൊണ്ടായിരുന്നു വോയ്‌സ് ഓഫ് സത്യനാഥന്റെ തുടക്കം. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്.