ഓഹരി വിപണി: നേട്ടത്തോടെ തുടക്കം കുറിച്ചു

0
73

മുംബൈ: ഓഹരി സൂചിക നേരിയ നേട്ടത്തോടെ തുടക്കം കുറിച്ചു .സെന്‍സെക്‌സ് 39 പോയന്റ് നേട്ടത്തില്‍ 38523ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 11305ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 312 ഒഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്റ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ആക്‌സിസ് ബാങ്ക്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here