പി.എം കിസാന്‍; നടപടികള്‍ 10 നകം പൂര്‍ത്തീകരിക്കണം.

0
68

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ-കെ.വൈ.സി, ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ ജൂണ്‍ 10 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനെയും ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ആരംഭിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി ജൂണ്‍ 10 വരെ പ്രത്യേക ക്യാമ്ബയിന്‍ സംഘടിപ്പിക്കും.

പി.എം കിസാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കണം. അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കാം. ഇതിനായി ജൂണ്‍ 10 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യാമ്ബയിന്‍ സംഘടിപ്പിക്കും. ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമി വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ ‘റെലിസ്’ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. ആനുകൂല്യം തുടര്‍ന്നും ലഭിക്കാന്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നേരിട്ടോ, അക്ഷയ/ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയോ ചേര്‍ക്കണം. ‘റെലിസ്’ പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച്‌ വിവരങ്ങള്‍ ഇല്ലാത്തവരും ഭൂമി വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവരും അപേക്ഷയും, 2018 – 19 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: 04936 202506, ടോള്‍ഫ്രീ : 1800-425-1661.

LEAVE A REPLY

Please enter your comment!
Please enter your name here