ന്യൂഡൽഹി: മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.
തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയിലെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.കേരളത്തിലെ കോണ്‍ഗ്രസ് -മുസ്ലിം ലീഗ് കൂട്ടുക്കെട്ട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. ‘മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണ്. മുസ്ലീംലീഗിനെപ്പറ്റി കൃത്യമായി പഠിക്കാത്തയാളാണ് ഈ ചോദ്യമുന്നയിച്ചത്’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ഉതിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയെന്ന് പറഞ്ഞതിലൂടെ വയനാട്ടില്‍ തന്റെ സ്വീകാര്യത നിലനിര്‍ത്താനാണ് രാഹുല്‍ ശ്രമിക്കുന്നത് എന്ന് മാളവ്യ പറഞ്ഞു.