ഛത്രപതി ശിവജി മഹാരാജിന്റെ 350-ാം വാർഷികത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

0
69

മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച മോദി അദ്ദേഹം ധീരതയുടെ പ്രകാശഗോപുരമായി വിശേഷിപ്പിക്കുകയും ചെയ്തു. ഛത്രപതി ശിവാജി മഹാരാജിന്റെ വീര്യം എല്ലാവർക്കും പ്രചോദനമാണെന്ന് വീഡിയോ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

“ശിവജി മഹാരാജ് അടിമത്ത മനോഭാവം അവസാനിപ്പിച്ചു, സ്വരാജ് സാധ്യമാകുമെന്ന ആത്മവിശ്വാസം ജനങ്ങളിൽ പകർന്നു”  അദ്ദേഹം കൂട്ടിച്ചേർത്തു. “നൂറുകണക്കിന് വർഷത്തെ അടിമത്തം നമ്മുടെ നാട്ടുകാരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കവർന്നെടുത്തു. അക്കാലത്ത് ആളുകളിൽ ആത്മവിശ്വാസം വളർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ഛത്രപതി ശിവജി മഹാരാജ് ആ കാലഘട്ടത്തിൽ ആക്രമണകാരികളോട്പോരാട. സ്വയംഭരണം സാധ്യമാകുമെന്ന വിശ്വാസം ജനങ്ങളിൽ പകർന്നുനൽകുകയും ചെയ്തു,” പ്രധാനമന്ത്രി പറഞ്ഞു.

 

 

ദേശീയ ക്ഷേമവും പൊതുക്ഷേമവുമാണ് ഛത്രപതി ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാന അടിത്തറയെന്ന് അദ്ദേഹം പ്രസ്താവിച്ചു. “ഛത്രപതി ശിവാജി മഹാരാജിന്റെ പട്ടാഭിഷേകം നടന്നപ്പോൾ അത് ‘സ്വരാജ്’ മുദ്രാവാക്യവും ദേശീയതയുടെ ആർപ്പുവിളിയും വഹിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനം പുതിയ ബോധവും പുതിയ ഊർജ്ജവും കൊണ്ടുവന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം അതിശയകരവും സവിശേഷവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here