കാസർഗോഡ്: ജില്ലയിൽ കോവിഡ് ആശുപത്രി നിർമാണത്തിന് എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനേജർ ഉൾപ്പെടെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുപ്പമുള്ളവരെ നിരീക്ഷണത്തിലാക്കി. മറ്റു തൊഴിലാളികൾക്ക് പരിശോധന നടത്തും.
കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച 38 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 26 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകളും ഉൾപ്പെടും.