മാലിന്യ സംസ്‌കരണ പദ്ധതികള്‍ പഠിക്കാന്‍ ഏലൂരില്‍ കേന്ദ്ര സംഘമെത്തി.

0
54

മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് നേരിട്ട് കണ്ടു മനസിലാക്കാന്‍ ഏലൂര്‍ നഗരസഭ സന്ദര്‍ശിച്ച്‌ കേന്ദ്ര സംഘം.

കേന്ദ്ര നഗരകാര്യ ജോയിന്റ് സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ രൂപ മിശ്രയുടെ നേതൃത്വത്തില്‍ നാല് ഉദ്യോഗസ്ഥ സംഘമാണ് സന്ദര്‍ശനം നടത്തിയത്. തുമ്ബൂര്‍മുഴി യൂണിറ്റും എം.സി.എഫും സംഘം സന്ദര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്തു.

ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കര്‍, സി.പി.എച്ച്‌.ഇ.ഇ.ഒ ജോയിന്റ് അഡൈ്വസര്‍ വി.കെ ചൗരസ്യ, ശ്യാം ലാല്‍ പൂനിയ, കെ.പി.എം.ജി ഉദ്യോഗസ്ഥരായ സെഹ്‌രിഷ് ഹസാരിക, പൂജ രവി, പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ, ധന്യ റോണി, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ കെ.കെ. മനോജ്, നഗരസഭ ചെയര്‍മാന്‍ എ.ഡി സുജില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.എം ഷെനിന്‍, പി.എ ഷെറീഫ്, അംബികാ ചന്ദ്രന്‍, പി.ബി. രാജേഷ്, കൗണ്‍സിലര്‍മാരായ പി.എം അയൂബ്, എസ്. ഷാജി, നിസ്സി സാബു, പി.ബി. ഗോപിനാഥ്, സെക്രട്ടറി പി.കെ.സുഭാഷ്, ഹെല്‍ത്ത് സൂപ്രണ്ട് വി. വില്‍സണ്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here