അടൂര്‍: കായംകുളം – പത്തനാപുരം സംസ്ഥാന പാതയില്‍ ജല അതോറിറ്റി പൈപ്പിട്ട ശേഷം ശരിയായി മണ്ണിട്ട് ഉറപ്പിക്കാത്തതിനാല്‍ വാഹനങ്ങള്‍ താഴുന്നു.
അമ്ബാടി ജങ്ഷനിലാണ് വാഹനങ്ങള്‍ താഴുന്നത്. മഴ പെയ്തതോടെ മണ്ണ് താഴ്ന്നു തുടങ്ങി.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനായി ടാറിങ് ഭാഗത്തുനിന്ന് ഇറക്കുമ്ബോഴാണ് പൈപ്പിട്ടയിടത്ത് വാഹനം താഴ്ന്നത്. വ്യാഴാഴ്ച രാവിലെ ഒരേ സമയം ഇവിടെ ഒരുവശം ടിപ്പര്‍ ലോറിയും മറുവശം ടോറസ് ലോറിയുമാണ് താഴ്ന്നത്.
ക്രെയിന്‍ എത്തിച്ചാണ് ലോറി കുഴിയില്‍ നിന്നു കയറ്റിയത്. മഴ പെയ്തശേഷം ഇത്തരം സംഭവങ്ങള്‍ പതിവാണ്. ഇരുചക്ര വാഹന യാത്രികര്‍ ഈ കുഴികളില്‍ വീണാല്‍ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പൈപ്പിട്ട ഭാഗത്തിട്ട മണ്ണ് ഉറപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.