‘ആദ്യം രാജസ്ഥാനിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുക’; കോൺഗ്രസ്സിനെ വെല്ലുവിളിച്ച് ബിജെപി

0
64

കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോൺഗ്രസ്സ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിൽ ആദ്യം ബജ്‌റംഗ്ദളിനെ നിരോധിക്കാൻ വെല്ലുവിളിച്ച് ബിജെപി. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ കോൺഗ്രസ് പറഞ്ഞിരുന്നു.

അധികാരത്തിലെത്തിയാൽ വലതുപക്ഷ വർഗീയ വിദ്വേഷ സംഘടനകളായ ബജ്‌റംഗ്ദളിളിനെയും പിഎഫ്ഐയും ഉൾപ്പെടെ നിരോധിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയിക്കുന്നത്.

“കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പറയുന്ന സോണിയാ ഗാന്ധിക്ക് ധൈര്യമുണ്ടെങ്കിൽ രാജസ്ഥാനിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുക. ഹനുമാൻ ജിയുടെ ഭക്തരായ ബജ്‌റംഗ്ദളിന്റെ ശക്തി അവർക്കറിയാം. അങ്ങനെ ചെയ്താൽ രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ കോൺഗ്രസ് ഇല്ലാതാകും”-  രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സിപി ജോഷി സവായ് മധോപൂരിൽ നടന്ന ജൻ ആക്രോശ് മഹാസഭയിൽ പറഞ്ഞു.

പിഎഫ്‌ഐ പോലുള്ള തീവ്രവാദ സംഘടനകളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ആഘോഷങ്ങൾ നിരോധിക്കുകയും ചെയ്യുന്നുവെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. ദൗസയിലെ പഞ്ചായത്ത് സമിതി കാമ്പസിൽ സംഘടിപ്പിച്ച ദുരിതാശ്വാസ ക്യാമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ടിവി സ്‌ക്രീനിൽ പ്രദർശിപ്പിച്ച മോദി ഹഠാവോ ദേശ് ബച്ചാവോ എന്ന വീഡിയോയെക്കുറിച്ച് പരാതിപ്പെട്ട് സംസ്ഥാന ബിജെപി അധ്യക്ഷൻ ഗവർണർ കൽരാജ് മിശ്രയ്ക്ക് കത്തെഴുതി.

വീഡിയോ പ്രദർശിപ്പിച്ചതിന് ഉത്തരവാദികളായ ഭരണാധികാരികൾക്കും കോൺഗ്രസ് പ്രതിനിധികൾക്കുമെതിരെ ഗെലോട്ട് നടപടിയെടുക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. ഗെഹ്‌ലോട്ട് സർക്കാരിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ നടപടി അനീതി മാത്രമല്ല, ഒരു പൊതുപ്രവർത്തകന്റെ കടമകളുടെ ലംഘനവുമാണെന്ന് ജോഷി കത്തിൽ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുടെ പേരിൽ സംസ്ഥാനത്ത് ബിജെപി വിരുദ്ധ പ്രചാരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here