എൻസിപി എംഎൽഎ ജിതേന്ദ്ര ഔഹദ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

0
67

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംഎൽഎ ജിതേന്ദ്ര അവ്ഹാദ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. മുതിർന്ന രാഷ്ട്രീയ നേതാവായ ശരദ് പവാർ എൻസിപിയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണിത്. ജിതേന്ദ്രരയ്‌ക്കൊപ്പം നിരവധി ഭാരവാഹികളും രാജിവെച്ചിട്ടുണ്ട്. ജിതേന്ദ്ര അവ്ഹദ് തന്നെയാണ് രാജിക്കാര്യം അറിയിച്ച് എത്തിയത്.

അതേസമയം, എൻസിപി മഹാരാഷ്ട്ര അധ്യക്ഷൻ ജയന്ത് പാട്ടീൽ തന്റെ സ്ഥാനങ്ങളൊന്നും രാജിവച്ചിട്ടില്ല. ചൊവ്വാഴ്ച തന്റെ ആത്മകഥയായ ലോക് മേസ് സംഗതിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന വേളയിൽ, ”ഞാൻ എൻസിപിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചു” എന്ന് പറഞ്ഞുകൊണ്ട് ശരദ് പവാർ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു.

82-കാരനായ പവാർ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. ‘എനിക്ക് രാജ്യസഭയിൽ ഇനി മൂന്ന് വർഷത്തെ കാലാവധിയുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഈ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തേയും രാജ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അധിക ഉത്തരവാദിത്തങ്ങളൊന്നും ഞാൻ ഏറ്റെടുക്കില്ല…’ അദ്ദേഹം പറഞ്ഞു.

അതേസമയം താൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് പവാർ വ്യക്തമാക്കി. ”എന്റെ സഹപ്രവർത്തകരേ, ഞാൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണെങ്കിലും, ഞാൻ പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

തന്റെ 55 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ, പവാർ നിരവധി കൊടുങ്കാറ്റുകളെ അതിജീവിക്കുകയും ഉയർന്ന സർക്കാർ പദവികൾ അലങ്കരിക്കുകയും എംപി, എംഎൽഎ, കേന്ദ്ര മന്ത്രി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ, മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം, 1978-ൽ 38 വയസ്സുള്ളപ്പോഴാണ് പവാർ തിരഞ്ഞെടുക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here