രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; സ്പീക്കറുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
92

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്ക൪ സമ൪പ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്ക൪ നൽകിയ ഹർജിയിലാണ് നിയമപ്രശ്നം ആദ്യം പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടത്. സ്പീക്കറുടെ നടപടികളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിയിലെ വാദം. ഇക്കാര്യത്തിലായിരിക്കും ഇന്ന് കോടതി വാദം കേൾക്കുക.

അതിനിടെ നിയമസഭ സമ്മേളനം വിളിക്കണമെന്നാവിശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. ജൂലൈ 31ന് സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാൻ കാബിനറ്റ് ഗവ൪ണ൪ക്ക് വീണ്ടും കത്ത് നൽകി. ഗവ൪ണ൪ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here