അത്യാഢംബര കാരവാൻ സ്വന്തമാക്കി ടോവിനോ

0
86

പിയാനോ ബ്ലാക്ക് നിറത്തിലുള്ള പുത്തൻ കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ് ടൊവിനോ. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിൽ എറണാകുളം കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് താരത്തിന് ഈ കാരവാൻ നിർമിച്ചു നൽകിയത്.

സംസ്ഥാനത്തെ പ്രമുഖ കാരവാൻ നിർമാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്സമാൻ മോഡലിലാണ് കാരവാൻ നിർമിച്ചിരിക്കുന്നത്. സ്റ്റേറ്റ്സമാനിൽ താരത്തിന്റെ നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുത്തി നിർമിച്ച കാരവാന് ഒട്ടേറെ പ്രത്യേകതകളാണ് ഉള്ളത്. എയർ സസ്പെൻഷൻ ഉപയോഗിക്കാവുന്ന വാഹനം യാത്രകൾക്കും ലോക്കേഷൻ ഉപയോഗങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്നതാണ്. ടോയ്‌ലെറ്റ്, ബെഡ്റൂം, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, റോൾസ് റോയ്സ് കാറുകളുടെ റൂഫിൽ കാണുന്നതുപോലൂള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകൾ.

അൻപത്തിയഞ്ചു ഇഞ്ച് ടിവിയും രണ്ടായിരം വാട്സ് സോണി ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റവും ഉൾപ്പെടുന്നതാണ് വാഹനം. അതോടൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിങ്, ഇലക്ട്രിക് കർട്ടനുകൾ എന്നിവയും നൽകിയിട്ടുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ പ്രധാന കരുത്ത്. ഇതിൽ 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോർക്കും അടങ്ങിയ എൻജിനാണ് കാരവാന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here