കുമരകം ജി20 യോഗം; വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം.

0
58

കോട്ടയം: കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെര്‍പ്പ സമ്മേളനവും വികസന പ്രവര്‍ത്തകസമിതി യോഗവും കുറ്റമറ്റ രീതിയില്‍ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടര്‍ ഡോ.

പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. മുപ്പതോളം വകുപ്പുകളുടെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനമാണ് കുമരകത്തെ ജി20 സമ്മേളനങ്ങള്‍ പരാതിരഹിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനു പിന്നിലെന്നു ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാട്ടി.നാട്ടുകാര്‍ നിയന്ത്രണങ്ങളോടു സഹകരിച്ചത് വലിയ പിന്തുണയായി എന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി.

ആതിഥ്യമര്യാദയോടെയും സുരക്ഷാപാളിച്ചകളില്ലാതെയും കുറ്റമറ്റ രീതിയില്‍ മാര്‍ച്ചു 30 മുതല്‍ ഏപ്രില്‍ 9 ഒന്‍പതുവരെ നീണ്ട രണ്ടു സമ്മേളനങ്ങള്‍ നടപ്പാക്കാനായി. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കുടുംബത്തോടൊപ്പം വീണ്ടും ഇവിടേക്കു വരുമെന്നു വ്യക്തമാക്കി മടങ്ങിയത് കുമരകത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ പ്രതീക്ഷയാണു നല്‍കുന്നത്. നല്‍കുന്നത് എന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ സമയത്തുണ്ടായ പ്രതിസന്ധികളെ കൃത്യസമയത്ത് ഇടപെടാനായി. ജില്ലാഭരണകൂടത്തിന്റെ തയാറെടുപ്പുകളെ ജി20 സെക്രട്ടേറിയറ്റും സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും പ്രശംസിക്കാനിടയാക്കിയത് ഒത്തൊരുമയോടുള്ള പ്രവര്‍ത്തനമാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

ജി20 സമ്മേളനവുമായി ബന്ധപ്പെട്ടു റോഡുകളുടെ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയതിനെ പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ യോഗം അഭിനന്ദനം അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് വലിയ ദൗത്യമാണ് പിഴവില്ലാതെ ഏറ്റെടുത്തു നടപ്പാക്കിയത്. പ്രതിനിധികള്‍ക്കു യാത്രചെയ്യുന്നതിന് ബോട്ട് ചാനലുകള്‍ക്ക് ആഴം കൂട്ടുന്നത് അടക്കമുള്ള പ്രവര്‍ത്തികള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പു കാര്യക്ഷമമായി പൂര്‍ത്തിയാക്കി. തദ്ദേശസ്ഥാപനങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച മികച്ച അവസരമായി ജി20 യോഗത്തെ മാറ്റിയെടുത്തുവെന്നും യോഗം വിലയിരുത്തി. ഏല്‍പ്പിച്ച ജോലികള്‍ എല്ലാ വകുപ്പുകളും കൃത്യതയോടെ ചെയ്തു. ഇനിയുള്ള ജി20 യോഗങ്ങള്‍ക്കു കുമരകം മാതൃകയാക്കണമെന്നു ജി20 സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുന്ന തരത്തിലേക്ക്് വിജയകരമായി പ്രവര്‍ത്തിക്കാനായെന്നും യോഗം വിലയിരുത്തി.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡി.എഫ്.ഒ. ആര്‍. രാജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, അയ്മനം, കുമരകം, ആര്‍പ്പൂക്കര, വെച്ചൂര്‍ ഗ്രാമപഞ്ചായത്തു സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here