മെയ് പകുതിയോടെ കോവിഡ് കേസുകള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ ഡോ മനീന്ദ്ര അഗര്‍വാള്‍. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പ്രൊഫസറുടെ പ്രവചനം. മെയ് മാസത്തില്‍ ഏകദേശം 50 മുതല്‍ 60,000 വരെ കോവിഡ് കേസുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് മാത്തമാറ്റിക്കല്‍ മോഡല്‍ അടിസ്ഥാനമാക്കിയുളള പ്രവചനം വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും ആവശ്യമായ ഡാറ്റ ലഭിച്ചശേഷം ഒരാഴ്ചയ്ക്കകമാകും കൃത്യമായ പ്രവചനം നടത്തുക.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,109 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ 7,830 കേസുകള്‍ എന്നതില്‍ നിന്ന് കുത്തനെയുളള കുതിച്ചുചാട്ടമായിരുന്നു ഇത്. സജീവമായ കേസുകളുടെ എണ്ണം 49,622 ആണ്. ഇത് മൊത്തം കേസുകളുടെ 0.11 ശതമാനമാണെന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.