ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു.ഏപ്രില്‍ 26ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവും ആപ് എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും യഥാവിധി പാലിച്ചാല്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനാവുമെന്നും ഭരദ്വാജ് വ്യക്തമാക്കി. ഫെബ്രുവരി 22ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ ഷെല്ലി ഒബ്റോയ് ബി.ജെ.പിയുടെ രേഖ ഗുപ്തയെ 34 വോട്ടിന് തോല്‍പിച്ചാണ് മൂന്ന് കോര്‍പറേഷനുകള്‍ ഒന്നാക്കിയ ശേഷമുള്ള ഡല്‍ഹിയുടെ ആദ്യ മേയറായത്.
ആദ്യ വര്‍ഷം വനിത, രണ്ടാം വര്‍ഷം ജനറല്‍, മൂന്നാം വര്‍ഷം സംവരണ വിഭാഗം നാലും അഞ്ചും വര്‍ഷം ജനറല്‍ എന്നിങ്ങനെ ഓരോ വര്‍ഷവും പുതിയ മേയറെ തെരഞ്ഞെടുക്കണമെന്നാണ് ഡല്‍ഹി കോര്‍പറേഷന്‍ ചട്ടം അനുശാസിക്കുന്നത്.