മസ്‍കത്ത്: മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഷ്യൻ വംശജരായ രണ്ട് തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിയിരുന്നു അപകടമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.