കറാച്ചി: പാകിസ്താനിലെ തെക്കന്‍ നഗരമായ കറാച്ചിയില്‍ റമദാന്‍ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു.
മരിച്ചവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.
എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയുണ്ടായ തിക്കിത്തിരക്കില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഫാക്ടറിക്ക് പുറത്ത് ഭക്ഷണം ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിനു കാരണം. അഴുക്കുചാലിനു സമീപത്തെ മതില്‍ ഇടിഞ്ഞുവീണത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.