കീഴടങ്ങാൻ അമൃത്പാൽ സിങ് മൂന്ന് നിബന്ധനകൾ പൊലീസിന് മുൻപാകെ വച്ചതായി സൂചന.

0
49

ദില്ലി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വച്ചതായി സൂചന.താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം.തന്നെ പഞ്ചാബ് ജയിലിൽ പാർപ്പിക്കണം.പോലീസ് കസ്റ്റഡിയിൽ മർദ്ദിക്കരുത്,തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സൂചന.കീഴടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.ഒളിവില്‍ തുടരുന്നതിനിടെ  അമൃത്പാല്‍ ഇന്നലെ വീഡിയോ സന്ദേശം പുറത്ത്‍വിട്ടിരുന്നു.

അമൃത്പാലിന് വേണ്ടി പഞ്ചാബിലും നേപ്പാളിലും വരെ തെരച്ചില്‍ നടക്കുമ്പോഴാണ് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.  അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തെ തന്നെ സുവർണക്ഷേത്രതില്‍ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലടക്കമാണ് പൊലീസ് ഉദ്യോഗസ്ഥ‍രെ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഹോഷിയാർ പൂരിലും അമൃത്പാലിനായി വലിയ തെരച്ചില്‍ നടക്കുന്നുണ്ട്.  അമൃത്പാല്‍ എത്തിയെന്ന വിവരത്തെ തുടർന്നാണ് ഹോഷിയാർപൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പൊലീസ്  തെരച്ചില്‍ നടത്തിയത്. ഹോഷിയാർപൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം അമൃത്പാലിന്‍റെതെന്നാണ് പൊലീസ് അനുമാനം. അമൃത്പാല്‍ കീടങ്ങുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്നാണ് പഞ്ചാബ് പൊലീസ് പ്രതികരണം.

മാർ‍ച്ച് 18ന് ശേഷം ഇത് ആദ്യമായാണ് അമൃത്പാലിന്‍റെ വീഡിയോ പുറത്ത് വരുന്നത്. ദൈവത്തിൻറെ അനുഗ്രഹം കൊണ്ടാണ് പോലീസിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അമൃത് പാൽ വീഡിയോയില്‍ പറയുന്നുണ്ട്.സിക്കുമതം പിന്തുടരുന്നതിന് തന്‍റെ  അനുയായികളെ കസ്റ്റഡിയിലെടുത്തുവെന്നും അമൃത് പാൽ സിംഗ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here